ജിദ്ദ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിന്റെ നിറവ്യത്യാസം അന്വേഷിക്കും
text_fieldsഅമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയം
ജിദ്ദ: ജിദ്ദയിലെ അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിന്റെ നിലത്തിന്റെ ഒരു ഭാഗത്ത് നിറവ്യത്യാസം പ്രത്യക്ഷപ്പെട്ടത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കും. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ ഇതിന് ഉത്തര
വിട്ടത്. സ്റ്റേഡിയത്തിന്റെ തറയിൽ ഒരു ഭാഗത്ത് അടുത്തിടെയാണ് നിറവ്യത്യാസം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ കാരണം എന്താണെന്ന് അന്വേഷിക്കാനാണ്
ഉത്തരവ്. ജിദ്ദയിലെ അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിന്റെ തറയുടെ ഒരു ഭാഗത്തിന്റെ നിറവ്യത്യാസം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് അടിയന്തരമായി അന്വേഷിക്കാനും കാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കാനും മന്ത്രി നിർദേശിച്ചതായി കായിക മന്ത്രാലയ വക്താവ് ‘എക്സ്’ അക്കൗണ്ടിൽ വ്യക്ത
മാക്കി.

