Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നജ്‌റാനിലെ ഹെലികോപ്ടർ അപകടം: ജി.സി.സി സെക്രട്ടറി അനുശോചനം രേഖപ്പെടുത്തി

text_fields
bookmark_border
നജ്‌റാനിലെ ഹെലികോപ്ടർ അപകടം: ജി.സി.സി സെക്രട്ടറി അനുശോചനം രേഖപ്പെടുത്തി
cancel
camera_alt


ജാസിം മുഹമ്മദ് അൽ ബുദൈവി


റിയാദ് : നജ്‌റാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഹെലികോപ്ടർ അപകടത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ച സംഭവത്തിൽ സൗദി അറേബ്യക്ക് ഗൾഫ് സഹകരണ കൗൺസിൽ ( ജി.സി.സി) സെക്രട്ടറി ജനറലിന്റെ അനുശോചനം. സൗദി യിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ രണ്ട് സൈനിക ഉദ്യോഗസ്ഥർ മരിക്കാനിടയായ സംഭവത്തിൽ സൗദി അറേബ്യൻ ഭരണകൂടത്തിനും സർക്കാറിനും ജനങ്ങൾക്കും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി തന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിച്ചു.

നജ്‌റാൻ മേഖലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് നിരീക്ഷണ ഹെലികോപ്ടർ സാങ്കേതിക തകരാറിനെത്തുടർന്ന് അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ അടങ്ങിയ വിമാനത്തിലെ ജീവനക്കാർ മരിച്ചത്. വീരമൃത്യു വരിച്ചവർക്ക് അല്ലാഹു തന്റെ വിശാലമായ കാരുണ്യവും പാപമോചനവും നൽകി, സ്വർഗ ലോകത്ത് ഉന്നതമായ സ്ഥാനം നൽകി അനുഗ്രഹിക്കട്ടെയെന്നും, അവരുടെ കുടുംബാംഗങ്ങ ൾക്ക് ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും അൽ ബുദൈവി പ്രാർഥിച്ചു. സൗദിയെയും അവിടുത്തെ ജനങ്ങളെയും എല്ലാവിധ ആപത്തുകളിൽ നിന്നും അല്ലാഹു സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Najran Helicopter Crash Kills Officers
Next Story