ഗാന്ധിജയന്തിദിനം ആചരിച്ചു
text_fieldsഒ.ഐ.സി.സി അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ പരിപാടി
ബുറൈദ: ഒ.ഐ.സി.സി അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം നടന്നു.
ബുറൈദയില്‍ നടന്ന ഗാന്ധി അനുസ്മരണ പൊതുയോഗത്തിൽ ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രമോദ് കുര്യൻ ചിറത്തലാട്ട് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. മുജീബ് ഒതായി അധ്യക്ഷത വഹിച്ചു. സാക്കിര്‍ കുറ്റിപ്പുറം സമ്മേളനം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സക്കീർ പത്തറ സംസാരിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന പ്രവര്‍ത്തക സമിതി അംഗങ്ങളായ ഷിനു ജോൺ, ജോ പ്രകാശ് എന്നിവര്‍ക്ക് റഹീം കണ്ണൂർ, ആൻറണി പടയാട്ടില്‍ എന്നിവർ ഓർമഫലകം സമ്മാനിച്ചു.

