കിടപ്പുരോഗികൾക്ക് കേളി ഭക്ഷ്യധാന്യ കിറ്റ്
text_fieldsഭക്ഷ്യധാന്യ കിറ്റ് വിതരണ ചടങ്ങിൽ സി.പി.എം ലോക്കല്‍
കമ്മിറ്റി അംഗം ദയാനന്ദൻ സംസാരിക്കുന്നു
റിയാദ്: ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കേളി കലാസാംസ്കാരിക വേദിയുടെ ‘ഹൃദയപൂർവം കേളി’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ മൂന്നാം വാർഡിൽ കഴിയുന്ന 50ഓളം കിടപ്പുരോഗികളുടെ കുടുംബങ്ങൾക്കാണ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്. മൂന്നാം വാര്‍ഡ് തയ്യില്‍ ജങ്ഷന് സമീപം നടന്ന വിതരണ ചടങ്ങ് സി.പി.എം ഹരിപ്പാട് ഏരിയ സെക്രട്ടറി സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പല്ലന ലോക്കല്‍ സെക്രട്ടറി സുനു ശ്രീധരന്, ലോക്കല്‍ കമ്മിറ്റി അംഗവും മൂന്നാം വാര്‍ഡ് എൽ.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ഓമനക്കുട്ടന്, രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി മായ, നാലാം വാര്‍ഡ് സ്ഥാനാര്‍ഥി സുജിത്ത്, ബ്രാഞ്ച് സെക്രട്ടറി ബിജുക്കുട്ടൻ എന്നിവര്‍ സന്നിഹിതരായിരുന്നു.
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും കേളി മുൻ രക്ഷാധികാരി സമിതി അംഗവുമായ ദയാനന്ദൻ സ്വാഗതവും മുന്‍ പഞ്ചായത്ത് അംഗം ഡി. ശശി നന്ദിയും പറഞ്ഞു.

