അൽ മുന സ്കൂൾ വിജയികളെ ആദരിച്ചു
text_fieldsഅൽമുന സ്കുളിൽ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ കുട്ടികൾ അധ്യാപകർക്കൊപ്പം
ദമ്മാം : സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. റോസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാനേജിങ് ഡയറക്ടർ ഡോ: ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജീവിതയാത്രയിലെ പ്രധാന ഘട്ടമാണ് പൂർത്തിയാക്കിയതെന്നും, പുതിയ മേഖലകളിലേക്കു കടക്കുന്നതിനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
സയിദാ സൈനബ് ഫാത്തിമ , ഫാത്തിമ നവാബ് , അഞ്ചോ ബിജു, ഹന ഹനീഷ്, സകീന മഹവീൻ, സാറ നവാസ്, ഇഹ്തിഷാം അഹ്മദ് ഖാൻ, സകീന റഷാ, ആമിന ഹിബ, മൈഥിലി മനോജ്, വർഷ വിഷ്ണു, അബ്രാർ മുല്ല, ഫാത്തിമ റിഫ, ഇഫാ ഫാത്തിമ, അലൻ ബിജു, സൈനബ് അലീന ഫാസി, അഹ്മദ് റയാൻ, ഹാജിറ അഹ്മദ് ഖാൻ, അലീന താസ് എന്നിവർ ആദരവുകൾ ഏറ്റുവാങ്ങി.
മാനേജർ കാദർ മാസ്റ്റർ, പ്രധാന അധ്യാപകരായ പ്രദീപ് കുമാർ, വസുധ അഭയ്, പരീക്ഷാ കൺട്രോളർ മുഹമ്മദ് നിഷാദ്, അഡ്മിൻ മാനേജർ സിറാജുദ്ദീൻ, കോഓർഡിനേറ്റർ കൗസർ ഭാനു, സ്റ്റാഫ് സെക്രട്ടറിമാരായ ശിഹാബുദ്ദീൻ, പ്രീജ, ഫോമിയ ഹനീഷ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ കാസ്സിം ഷാജഹാൻ സ്വാഗതം പറഞ്ഞു.

