Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദിൽ നിര്യാതനായ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsbookmark_border
അബ്ദുൽ മുത്തലിബ്
റിയാദ്: കഴിഞ്ഞ ചൊവ്വാഴ്ച റിയാദിൽ ഹൃദയസ്തംഭനം മൂലം മരിച്ച മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്ദുൽ മുത്തലിബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ആരിഫ, മക്കൾ: ഹാരിസ്, ഹാഫില, യാസീൻ, ശാഹുൽ, ഉനൈസ്. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹത്തോടൊപ്പം റിയാദിൽനിന്ന് മകൻ ഷാഹുൽ അനുഗമിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് ഐ.സി.എഫ് റിയാദ് ഘടകം വെൽഫെയർ പ്രവർത്തകരാണ്.
Next Story

