Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാട്ടിൽ പോകാനിരുന്ന മലയാളി റിയാദിൽ മരിച്ചു
text_fieldsbookmark_border
ദിനേശ്
റിയാദ്: നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദിൽ നിര്യാതനായി. കണ്ണൂർ പയ്യന്നൂർ സ്വദേശി കൊറവയൽ അരയിൽ വീട് ദിനേശ് (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഭാര്യ: രേഖ. മക്കൾ: പാർവതി, സൂര്യ. നുസ്ഹയിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.
Next Story

