Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സൽ ജമാലിന് ജിദ്ദയിൽ സ്വീകരണം നൽകി

text_fields
bookmark_border
എക്സൽ ജമാലിന് ജിദ്ദയിൽ സ്വീകരണം നൽകി
cancel
camera_alt

കെ.എം.സി.സി പ്രസിഡന്റ് എക്സൽ ജമാലിനെ ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി ആദരിച്ചപ്പോൾ

ജിദ്ദ: ഹൃസ്വ സന്ദർശനനാർഥം ജിദ്ദയിലെത്തിയ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും ദീർഘകാലം ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റുമായ എക്സൽ ജമാലിന് ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം. സി.സി സ്വീകരണം നൽകി.

പ്രസിഡൻന്റ് സി.സി അബ്ദുൽ റസാഖി​ന്റെ അധ്യക്ഷതയിൽ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിങ്ങ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ആശിഫ ഷിബിലിയെ മലപ്പുറം ജില്ലാ കെ.എം.സി. സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ മൊമൻ്റോ നൽകി ആദരിച്ചു.

ഹരിത സാന്ത്വന്തനത്തിന് വേണ്ടി റമദാനിൽ സ്വരൂപിച്ച ഒന്നാംഘട്ട ഫണ്ട് പഞ്ചായത്ത് ഭാരവാഹികൾ എക്സൽ ജമാലിന് കൈമാറി.

സലീം മമ്പാട്, അഡ്വ.എ.എം അഷ്റഫ്, ശറഫു നൂഞ്ഞിക്കര, റഹ്‌മത്ത് അലി എരഞ്ഞിക്കൽ, ലത്തീഫ് പൊന്നാട്, കബീർ നീറാട്, നാസർ കൊടിയമ്മൽ, റാഷിദ് എളമരം, നാസർ വെട്ടുപ്പാറ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി യാസർ അറഫാത്ത് മാസ്റ്റർ മപ്രം സ്വാഗതവും ശമീർ എളമരം നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Excel Jamal received a warm welcome in Jeddah
Next Story