Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: സൗദിയിൽ മലയാളി മരിച്ചു

text_fields
bookmark_border
mohanann
cancel

അബ്​ഹ: എറണാകുളം കൂത്താട്ടുകുളം സ്വദേശി മോഹനൻ (52) തത്​ലീസിൽ ഹൃദയാഘാതം മൂലം നിര്യാതനായി.  ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകവേയാണ് മരണം. അടുത്തമാസം നാട്ടിൽ പോകാനിരിക്കയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. തത്​ലീസിനടുത്ത് സുബേഖയിൽ വർക്​ഷോപ്​ നടത്തിവന്ന മോഹനൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 

തത്​ലീസ്​ മലയാളി സമാജത്തി​ന്‍റെഎക്സിക്യൂട്ടീവ് മെമ്പറാണ്​. അനുശോചന യോഗത്തിൽ പ്രസിഡൻറ്​ ജോസ് ചാലക്കുടി അധ്യക്ഷത വഹിച്ചു. സുലൈമാൻ കൂട്ടിലങ്ങാടി, മോഹൻദാസ് പാലക്കാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി നാസർ മാങ്കാവ് സ്വാഗതവും കെ. സജി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ernakulam Native dead in Saudi -Gulf News
Next Story