മീഫ്രണ്ട് ഒരുക്കുന്ന ‘ഈദ് മെഹ്ഫിൽ 2024’ ഇന്ന് ദമ്മാം ലുലുമാളിൽ
text_fieldsദമ്മാം: ഈദ് ആഘോഷങ്ങളുടെ ഭാഗമായി മീ ഫ്രണ്ട് സംഘടിപ്പിക്കുന്ന ‘ഫൗരി ഈദ് മെഹ്ഫിൽ 2024’ ദമ്മാം ലുലുമാളിൽ ഇന്ന് (വ്യാഴം) അരങ്ങേറും. വൈകീട്ട് ഏഴ് മണിക്കായിരിക്കും ഷോ ആരംഭിക്കുക. ജാസിം ജമാൽ, ബാദുഷ, ദാന റാസിഖ്, സജിലി സലീം തുടങ്ങിയ യുവ ഗായകർ മാപ്പിളപ്പാട്ട് ഇശലുകളുമായി വേദിയിലെത്തും. വെള്ളിയാഴ്ച ലുലു ജിദ്ദ അൽറവാബിയിലും (കിലോ ഏഴ്) ശനിയാഴ്ച ലുലു റിയാദ് മുറബ്ബയിലും പരിപാടി നടക്കും.
ഷോയോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഹന്തി മത്സരവും നടക്കും. ഓരോ റീജ്യനിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേർ വീതം ഈദ് മെഹ്ഫിൽ വേദിയിൽ ലൈവ് ആയി ഫൈനലിൽ മത്സരിക്കും. വിജയികൾക്കുള്ള സമ്മാനങ്ങളും തത്സമയം വിതരണം ചെയ്യും. ഷോകളിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും ആദ്യം വരുന്നവർക്ക് ആദ്യ പരിഗണന എന്ന രീതിയിലായിരിക്കും പ്രവേശനമെന്ന് സംഘാടകർ അറിയിച്ചു.

