Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ് റിലീഫ് യമനിലേക്ക് 480 ബലിമൃഗങ്ങളുടെ മാംസം എത്തിച്ചു
text_fieldsbookmark_border
ജിദ്ദ: ബലി പെരുന്നാളിനോടനുബന്ധിച്ച് സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കെ.എസ് റിലീഫ് 480 ബലിമൃഗങ്ങളുടെ മാംസം യമനിലെ വിവിധ പ്രദേശങ്ങളിലെ ആളുകൾക്ക് എത്തിച്ചതായി വക്താവ് അറിയിച്ചു. യമനിലെ ഹദ്റ മൗത്ത്, മഅരിബ് തുടങ്ങിയ ഗവർണറേറ്റുകളിലെ 6,720 പേർക്കാണ് ‘ഉദുഹിയത്ത്’ മാംസം വിതരണം ചെയ്തത്. ഏദൻ, ഹദ്റ മൗത്ത്, അൽ മഹ്റ, മഅരിബ്, ലഹ്ജ് തുടങ്ങിയ ഗവർണറേറ്റുകളിലെ 32,620 പേർക്ക് മാംസം എത്തിക്കുന്നതിനായി 2,330 മൃഗങ്ങളെ അറവിനായി നൽകുന്ന ബൃഹത് പദ്ധതിയാണ് കെ.എസ് റിലീഫ് ലക്ഷ്യമിടുന്നത്.
Next Story
