ഡ്യൂൺസ് സ്കൂൾ മാതൃദിനാഘോഷം
text_fieldsറിയാദിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ മാതൃദിനാഘോഷത്തിൽനിന്ന്
റിയാദ്: ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ മാതൃദിനാഘോഷത്തിൽ കുഞ്ഞുങ്ങൾക്കൊപ്പം അമ്മമാരും പങ്കെടുത്തു. വൈവിധ്യങ്ങളായ നൃത്തനൃത്യങ്ങളാൽ സമ്പന്നമായ പരിപാടിയിൽ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രകടനങ്ങൾ ഒന്നിനൊന്ന് മികച്ചതായി. പ്രിൻസിപ്പൽ സംഗീത അനൂപ്, ഹെഡ്മിസ്ട്രസ് വിദ്യ വിനോദ്, സി.ഒ.ഇ ഷാനിജ ഷനോജ് എന്നിവർ പെങ്കടുത്തു. പ്രിൻസിപ്പൽ സംഗീത അനൂപും ഹെഡ്മിസ്ട്രസ് വിദ്യ വിനോദും സംസാരിച്ചു.
കോഓഡിനേറ്റർമാരായ സുനിത, അസ്മിൻ, ബീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബിയാൻക, ഹരിത എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. വിവിധ കലാപ്രകടനങ്ങൾ കാഴ്ചവെച്ച അമ്മമാരെ ചടങ്ങിൽ ആദരിച്ചു. പങ്കെടുത്ത എല്ലാ അമ്മമാർക്കും അധ്യാപകർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.

