ദമ്മാം മുസ്ലിം സർവിസ് സൊസൈറ്റി ഇഫ്താർ സംഗമം
text_fieldsഎം.എസ്.എസ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ കെ.എം. ബഷീർ റമദാൻ സന്ദേശം നൽകുന്നു
അൽ ഖോബാർ: മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) ദമ്മാം യൂനിറ്റ്, അൽ ഖോബാർ ഗൾഫ് ദർബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കുടുംബിനികളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. എം.എസ്.എസ് വനിതാ വിങ് തയാറാക്കിയ നോമ്പുതുറ വിഭവങ്ങൾ മാറ്റുകൂട്ടി. യൂനിറ്റ് പ്രസിഡൻറ് ശിഹാബ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തനിമ സൗദി നാഷനൽ പ്രസിഡൻറ് കെ.എം. ബഷീർ റമദാൻ സന്ദേശം നൽകി.
മുഖ്യരക്ഷാധികാരി ഹസ്സൻകോയ ആശംസ നേർന്നു. അബ്ദുൽ ഹമീദ്, മുസ്തഫ തലശ്ശേരി, അബ്ദുൽ മജീദ് കൊടുവള്ളി, നജീബ് അരഞ്ഞിക്കൽ, നൗഫൽ, ഷബീർ ആക്കോട്, വനിതാവിങ് പ്രസിഡൻറ് ബാസിഹാൻ നടുക്കണ്ടി, ജനറൽ സെക്രട്ടറി മുബീന മുസ്തഫ, ട്രഷറർ ഷംല നജീബ്, റൂബി അജ്മൽ, ഷംനാ നജീം, തസ്നി മുസ്തഫ, ഫസീല യൂനുസ്, ആമിന ഫിഹാസ്, ഖദീജ ഫർഹാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി നജീം ബഷീർ സ്വാഗതവും ട്രഷറർ മുസ്തഫ പാവയിൽ നന്ദിയും പറഞ്ഞു. റെയ്ദ അജ്മൽ ഖിറാഅത്ത് നടത്തി.

