ക്രിക്കറ്റ് താരം ശ്രീശാന്ത് ഇന്നെത്തും
text_fieldsശ്രീശാന്ത്
റിയാദ്: സുവൈദി പാർക്കിലെ ഇന്ത്യൻ ദിനങ്ങൾക്ക് ചൂട് പകരാൻ പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത് എത്തും. ഞായറാഴ്ച രാത്രിയിൽ സുവൈദി പാർക്കിലെ പ്രധാന വേദിയിൽ ശ്രീശാന്ത് ആരാധകരെ അഭിസംബോധന ചെയ്യും. പ്രവൃത്തി ദിവസം ആണെങ്കിലും ഞായറാഴ്ച ശ്രീശാന്തിനെ കാണാൻ സന്ദർശകർ ഏറെ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വൈകിട്ട് നാല് മുതൽ വേദിയിലേക്കുള്ള പ്രവേശനം അനുവദിച്ചുതുടങ്ങും.
ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും വേദി ചിട്ടപ്പെടുത്തുന്നതിനും മികച്ച ഒരുക്കമാണ് പൂർത്തിയാക്കിയിരിക്കുന്നതെങ്കിലും വൈകിയെത്തുമ്പോൾ പാർക്കിങ്ങിന് ബുദ്ധിമുട്ട് അനുഭവെപ്പടുന്നുണ്ട്. റിയാദിെൻറ വിവിധ ഭാഗങ്ങളിൽനിന്നും ലേബർ ക്യാമ്പുകളിൽ നിന്നുമെല്ലാം ശ്രീശാന്തിനെ കാണാൻ ആളുകളെത്തും. വിവിധ ക്രിക്കറ്റ് ക്ലബുകളിൽ നിന്നും ആരാധകർ താരത്തെ കാണാനെത്തും. സൗദി അറേബ്യയിലെ മലയാളികളോടും ക്രിക്കറ്റ് ആരാധരോടും ശ്രീശാന്തിനെന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള ആകാംക്ഷയിലാണ് ആസ്വാദകർ.

