കോവിഡ് പ്രോട്ടോകോൾ ലംഘനം: നിരവധി കേസുകൾ
text_fieldsജിദ്ദ: ഒരാഴ്ചക്കിടയിലെ കോവിഡ് പ്രതിരോധനടപടികളുടെ ലംഘനങ്ങളുടെ എണ്ണം സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 8914 ലംഘനങ്ങളുമായി റിയാദ് മേഖലയാണ് ഏറ്റവും മുന്നിൽ. ഏറ്റവും കുറവ് നജ്റാൻ മേഖലയാണ്, 89 ലംഘനങ്ങൾ.
ബാക്കി മേഖലകളിലെ കണക്കുകൾ ഇപ്രകാരമാണ്. കിഴക്കൻ മേഖല (4002), മക്ക മേഖല (2202), ഖസീം മേഖല (1806), മദീന മേഖല (1775) , അൽജൗഫ് (1285), ഹാഇൽ (972) ശിമാലിയ മേഖല (594), അസീർ മേഖല (411), അൽബാഹ (393), ജിസാൻ (391), തബൂക്ക് (351) എന്നിങ്ങനെയണ്. ആരോഗ്യ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പരിശോധന തുടരുന്നതായും ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

