കോവിഡാനന്തര സാമൂഹിക ജീവിതം: ചർച്ച
text_fieldsറിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ ‘റമദാൻ 2020’ പരിപാടിയുടെ ഭാഗമായി ‘കോവിഡാനന്തര സാമൂഹിക ജീവിതം’ വിഷയത്തിൽ എഴുത്തുകാരനും ഫാമിലി കൗൺസലറുമായ ഡോ. ഇസ്മാഇൗൽ മരിതേരിയുടെ പ്രഭാഷണം സംഘടിപ്പിച്ചു. മഹാമാരികളുടെ പര്യവസാനം പൊടുന്നനെ അങ്ങ് സംഭവിക്കുകയില്ലെന്നും ലോക്ഡൗൺ കാലത്തെ പിരിമുറുക്കം കുറക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധപതിപ്പിക്കണമെന്നും സമയത്തെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
ചില നിയന്ത്രണങ്ങൾ പാലിച്ച് ജനജീവിതം പതിയെ പൂർവസ്ഥിതി കൈവരിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസോസിയേഷൻ പ്രസിഡൻറ് ഫിറോസ് ഉമർ പരിപാടി ഉദ്ഘാടനം ചെയ്തു. എജുക്കേഷൻ വിങ് ഹെഡ് പി.പി. ഷഫീഖ് മുഖ്യ പ്രഭാഷകനെ പരിചയപ്പെടുത്തി. ജോയൻറ് സെക്രട്ടറി നജാഫ് മുഹമ്മദ് മോഡറേറ്ററായി. അസോസിയേഷെൻറ പാർപ്പിട പദ്ധതിയെ കുറിച്ച് പി.സി. ഹാരിസ് വിശദീകരിച്ചു.
ഓൺലൈൻ വഴി നടത്തിയ റമദാൻ വൈറൽ സ്റ്റാർ വിജയികളെ ഒ.വി. ഹബീബ് പ്രഖ്യാപിച്ചു. ഇർഷാദ് പള്ളിയത്ത്, ആലിയ ആഷിഖ്, ടി.എം. സാദാത്തു, സറൂക് കരിയാടൻ, നിസ്വ ഖദീജ, അംറീൻ ഫിറോസ് എന്നിവർ വിജയികളായി. ക്വിസ് മത്സര വിജയികളെ സാദത്ത് കാത്താണ്ടി പ്രഖ്യാപിച്ചു. റീടാജ് ഷെർഫിൻ, എ.ജി. ഷറഫിൻ, കെ.വി. ഷഫീക് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഖുർആൻ മനഃപാഠമാക്കിയ ഹാഫിദ സെന്ന ഫാത്തിമയെ പരിപാടിയിൽ അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി ടി.ടി. സമീർ സ്വാഗതവും ഖാലിദ് ചെറിയത്ത് നന്ദിയും പറഞ്ഞു. ഹാഫിദ സെന്ന ഫാത്തിമ ഖിറാഅത് നടത്തി.
