സിറ്റി ഫ്ലവര്‍ നജ്റാന് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsനജ്റാനിൽ സിറ്റി ഫ്ലവര്‍ നജ്റാന് ഹൈപ്പര്‍ മാര്‍ക്കറ്റ് സിറ്റി ഫ്ലവര്‍ ഗ്രൂപ്പ് ചെയര്മാന് ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, മാനേജിങ് ഡയറക്ടര്‍ ടി.എം. അഹമ്മദ് കോയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് നജ്റാനിൽ പ്രവർത്തനം ആരംഭിച്ചു. അല്‍അസ്സാം മാളിലെ ഗ്രൗണ്ട് ഫ്ലോറില്‍ പ്രവർത്തനം തുടങ്ങിയ ഹൈപ്പര്‍ സിറ്റി ഫ്ലവര്‍ ഗ്രൂപ്പ് ചെയര്മാന് ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, മാനേജിങ് ഡയറക്ടര്‍ ടി.എം. അഹമ്മദ് കോയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ.കെ. റഹീം, ഡയറക്ടര്‍ റാഷിദ് അഹമ്മദ്, സി.എ.ഒ. അന്‍വര്‍ സാദത്ത്, നജറാനിലെ സൗദി പൗര പ്രമുഖര്‍, വൈസ് പ്രസിഡൻറ് (ഫിനാന്‍സ്) ഹസീബ് റഹ്മത്ത്, എ.ജി.എം (ഓപറേഷന്‍സ്) അഭിലാഷ് നമ്പ്യാര്‍, സ്റ്റോര്‍ മാനേജര്‍ ഷിേൻറാ മോഹന്‍, അന്‍സാര്‍, മറ്റു ഷോറൂം പ്രതിനിധികള്‍, നജ്റാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കള്‍ തുടങ്ങി നിരവധി പേർ ഉത്ഘാടനചടങ്ങില്‍ സംബന്ധിച്ചു.
സൗദിയിലെ ഉപഭോക്താക്കള്‍ക്ക് എന്നും കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കിവരുന്ന സിറ്റി ഫ്ലവര്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന വില്പനയോടനുബന്ധിച്ച് ആദ്യത്തെ 200 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ സൗജന്യ പര്‍ചേസ് വൗചര്‍ സമ്മാനിച്ചു. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിെൻറ വൗചര്‍ നേടാൻ അവസരം ഒരുക്കിയത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി വിവിധ സമ്മാന മത്സര പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും 10 പേര്‍ക്ക് 10 ടി.വി സമ്മാനമായി നറുക്കെടുപ്പിലൂടെ നല്‍കുന്നുണ്ട്.
ഭക്ഷ്യവിഭവങ്ങളുടെ വലിയൊരു ശ്രേണിതന്നെയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സൗദിയില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ റസ്റ്റോറൻറ് നജ്റാനിലെ ഹൈപ്പറില്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ഭക്ഷണം കഴിക്കുന്നതിനായിട്ടുള്ള ഫുഡ് കോര്‍ട്ട് എന്നിവയും പുതിയ ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗദി- ഇന്ത്യന്‍ പച്ചക്കറികള്‍, വിവിധ രാജ്യങ്ങളിലെ പഴവര്‍ഗങ്ങള്‍, മത്സ്യം, റെഡ് മീറ്റ്, ലോകോത്തര തുണിത്തരങ്ങള്‍, ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, പാദരക്ഷകള്‍, ഫാഷന്‍ ജൂവലറി, ഇലക്ട്രോണിക്സ്, മെന്സ്വെയര്, ഹൗസ്ഹോള്‍ഡ്സ്, സ്റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്സ്, ഹോം ലിനെന്‍, ബാഗ്സ്, ലഗേജ്, വാച്ചുകള്‍, ടോയ്സ് എന്നിവക്ക് പുറമെ സ്വീറ്റ്സ്, ചോക്ലേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്സ് തുടങ്ങിയ ഡിപ്പാര്‍ട്മെൻറുകളിലായി 25,000 ഉല്‍പ്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിെൻറ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് വക്താക്കള്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.

