ക്രിസ്മസ്, പുതുവത്സരആഘോഷം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി ഉനൈസ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സരാഘോഷം
ബുറൈദ: ഒ.ഐ.സി.സി ഉനൈസ കമ്മിറ്റി ക്രിസ്മസും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. ഉനൈസ കമ്മിറ്റി പ്രസിഡൻറ് സാലി കരുവറ്റ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഷാജി തോമസ്, ജിജോ, നൗഷാദ്, മധു, സജീർ, ജയ്സൺ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
പ്രദേശിക ഗായകന്മാരുടെ ഗാനമേള ശ്രദ്ധേയമായി. 2026-ലെ കലണ്ടർ വിതരണോദ്ഘാടനവും നടന്നു. ഹക്കീം, മുസ്തഫ, അഷറഫ്, അടൂർ സുരേഷ്, റഫീഖ്, ജലീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വിശ്വനാഥൻ കാളികാവ് സ്വാഗതവും ട്രഷറർ കമാലുദ്ദീൻ നന്ദിയും പറഞ്ഞു.

