കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശിക്കാം
text_fieldsജിദ്ദ: സൗദിയിൽ ഇനി കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശിക്കാം.
കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കാണ് നീക്കം ചെയ്യുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശനം അനുവദിക്കുമെന്ന് സൗദി കായിക മന്ത്രാലയം അറിയിച്ചു.
സൗദിയിൽ അംഗീകരിച്ച കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ കുട്ടികളോടൊപ്പം ഉണ്ടെങ്കിലേ പ്രവേശനം അനുവദിക്കൂ.
സ്റ്റേഡിയങ്ങളിലും മറ്റ് കായിക സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ് മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമാണിത്. സ്റ്റേഡിയത്തിൽ ഇരിക്കുമ്പോൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്.

