ചാണ്ടി ഉമ്മൻ ജൂലൈ 25ന് റിയാദിൽ
text_fieldsചാണ്ടി ഉമ്മൻ
റിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമദിന അനുസ്മരണ യോഗം ഈ മാസം 25ന് വൈകീട്ട് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. പുതുപ്പള്ളി എം.എൽ.എയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി ഈ മാസം 18 ന് ഉച്ചക്ക് ഒ.ഐ.സി.സി പ്രവർത്തകർക്കായി പ്രസംഗ മത്സരവും പൊതുജനങ്ങൾക്കായി ഈ മാസം 25 ന് കാരിക്കേച്ചറടക്കം വിവിധ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജീവകാരുണ്യ രംഗത്ത് നാട്ടിൽ ഏറ്റവും മികവ് തെളിയിച്ച ജനപ്രതിനിധിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിൽ റിയാദ് ഒ.ഐ.സി.സി ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി പുരസ്കാര ജേതാവിനെ ചാണ്ടി ഉമ്മൻ ചടങ്ങിൽ പ്രഖ്യാപിക്കും.
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹനായ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുക. വിജയിക്കുള്ള അവാർഡ് പിന്നീട് നാട്ടിൽ വെച്ച് വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

