സ്തനാർബുദ അവബോധ ക്യാമ്പ്
text_fieldsജുബൈൽ: ജുബൈൽ മലയാളി സമാജം വനിത വിഭാഗം കിംസ് ആശുപത്രിയുമായി സഹകരിച്ച് സ്തനാർബുദ അവബോധ ക്യാമ്പ് സംഘടിപ്പിച്ചു. രക്ഷാധികാരി സാറാബായ് സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ജുബൈൽ മലയാളി സമാജം വനിത വിഭാഗം പ്രസിഡന്റ് ആഷാ ബൈജു അധ്യക്ഷത വഹിച്ചു. കിംസ് ആശുപത്രി അത്യാഹിത വിഭാഗം മേധാവി ഡോ. റസിയ സാബു ക്ലാസിന് നേതൃത്വം നൽകി. സൗദി ഹാർട്ട് അസോസിയേഷൻ അംഗീകൃത പരിശീലക ലിനി വിവേക് പൊതു ആരോഗ്യ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ധന്യ ഫെബിൻ ആശംസകൾ നേർന്നു. സെക്രട്ടറിമാരായ ബിബി രാജേഷ്, ശാലിനി ദീപേഷ് എന്നിവർ അതിഥികൾക്കുള്ള ഉപഹാരം നൽകി. ട്രഷറർ സോണിയ മോറിസ്, വൈസ് പ്രസിഡന്റ് അനു സൂരജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു ശരത്, ഫാത്തിമ അഫ്സൽ, ജിജി ലീനസ്, ഗീതു വിഷ്ണുജിത് എന്നിവർ നേതൃത്വം നൽകി. നീതു രാജേഷ് സ്വാഗതവും സിനി സന്തോഷ് നന്ദിയും പറഞ്ഞു.

