വയനാട് സ്വദേശിയുടെ മൃതദേഹം അബഹയിൽ ഖബറടക്കി
text_fieldsഅസൈനാർ
അബഹ: തണുപ്പിനെ പ്രതിരോധിക്കാൻ താമസസ്ഥലത്ത് തടി കത്തിച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം അബഹയിലെ അൽ നമാസിൽ ഖബറടക്കി. അബഹക്കടുത്ത് അൽ താരിഖിൽ വീട്ടു ജോലി ചെയ്തുവരുകയായിരുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാറാണ് (45) മരിച്ചത്. 14 വർഷമായി പ്രവാസിയായ ഇദ്ദേഹം ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം.
പിതാവ്: പരേതനായ മൊയ്തീൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കൾ: മുഹ്സിൻ, മൂസിൻ. കെ.എം.സി.സി പ്രവർത്തകരും സാമൂഹിക പ്രവർത്തകനായ കൃഷ്ണൻ പൊന്നോലും, ബഷീർ മുന്നിയൂർ, മുഹമ്മദ് കുട്ടി തുടങ്ങിയവരും മരണാനന്തര നടപടികൾ പൂർത്തിയാക്കാനായി രംഗത്തുണ്ടായിരുന്നു.

