ബെസ്റ്റ്വേ ഡ്രൈവേഴ്സ് കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബെസ്റ്റ്വേ ഡ്രൈവേഴ്സ് കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദിയുടെ 96-ാമത് ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ബെസ്റ്റ്വേ ഡ്രൈവേഴ്സ് കൂട്ടായ്മ, മസീഫ് ക്ലിനിക്കിെൻറ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽറയാൻ ക്ലിനിക്ക് ചെയർമാൻ മുഷ്താഖ് ക്യാമ്പിെൻറ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻറ് നിഹാസ് പാനൂർ അധ്യക്ഷത വഹിച്ചു.
‘പ്രവാസികളിലെ ജീവിതശൈലി രോഗങ്ങൾ’ എന്ന വിഷയത്തിൽ ചെയർമാൻ അബ്ദുൽ മജീദ് പൂളക്കാടി സംസാരിച്ചു. സെക്രട്ടറി കണ്ണൻ കോട്ടയം സ്വാഗതവും ഷാനവാസ് വെമ്പള്ളി നന്ദിയും പറഞ്ഞു. ബെസ്റ്റ് വേ ഫൗണ്ടർ മെമ്പർ ഹസൻ പൻമന, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയി, അരുൺ, അലിക്കുഞ്ഞ്, സുമ്പിൻ, കുത്തൂസ്, ഷാഫി, ഫറൂഖ്, പ്രിൻസ്, റെയ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.

