'ഭിന്നശേഷിക്കാർക്ക് ഒരു കൈത്താങ്ങ്' പരിപാടിക്ക് തുടക്കം
text_fieldsഗൾഫ് മലയാളി ഫെഡറേഷൻ ‘ഭിന്നശേഷിക്കാർക്ക് ഒരു കൈത്താങ്ങ്’ പരിപാടിക്ക് തുടക്കം കുറിച്ച് വീൽചെയർ നൽകുന്നു
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) 'ഭിന്നശേഷിക്കാർക്ക് ഒരു കൈത്താങ്ങ്' പരിപാടിക്ക് തുടക്കം കുറിച്ചു. '100 വീൽചെയറുകൾ' എന്ന ലക്ഷ്യത്തോടുകൂടി കൊല്ലം ജില്ലയിൽ ചാത്തന്നൂർ ശീമാട്ടി മുക്കിൽ ഭിന്നശേഷിക്കാരിയായ വനിതക്ക് വീൽചെയർ നൽകിയാണ് പരിപാടിക്ക് തുടക്കമായത്.
ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട്, ബ്ലോക്ക് മെംബർ ദാസ്തഗീർ, സാമൂഹിക പ്രവർത്തകൻ സിയാദ് വർക്കല, എ.കെ.ഡബ്ല്യു.ആർ.എഫ് കൊല്ലം ജില്ല വൈസ് പ്രസിഡൻറ് റജില തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷം ഗൾഫ് മലയാളി ഫെഡറേഷൻ 100 വീൽചെയർ എന്ന ലക്ഷ്യത്തോടുകൂടിയാണ് ഭിന്നശേഷിക്കാർക്ക് സാന്ത്വനം നൽകുന്നത്.

