ബഷീർ പടിഞ്ഞാറയിലിന് ഒ.ഐ.സി.സി മക്ക യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി മടങ്ങുന്ന ബഷീർ പടിഞ്ഞാറയിലിന് ഒ.ഐ.സി.സി മക്ക കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
മക്ക: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന ബഷീർ പടിഞ്ഞാറയിലിന് ഒ.ഐ.സി.സി മക്ക കമ്മിറ്റി യാത്രയയപ്പ് നൽകി.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം പല സാഹചര്യത്തിലും പ്രയാസപ്പെട്ടിരുന്ന മലയാളികളെ സഹായിക്കാൻ മുന്നിലുണ്ടായിരുന്നതായി യാത്രയയപ്പ് യോഗത്തിൽ ഒ.ഐ.സി.സി മക്ക പ്രസിഡൻറ് ഷാനിയാസ് കുന്നിക്കോട് അഭിപ്രായപ്പെട്ടു.
ഹജ്ജ് സേവനത്തിന് 24 മണിക്കൂറും സന്നദ്ധത അറിയിക്കുന്ന പ്രവർത്തകനായിരുന്നു ബഷീറെന്ന് ഹജ്ജ് സെൽ ചെയർമാൻ റഷീദ് ബിൻസാഗർ പറഞ്ഞു. ബഷീർ പടിഞ്ഞാറയിൽ മറുപടി പ്രസംഗം നടത്തി. സലീം കണ്ണനംകുഴി, ഹുസൈൻ കല്ലറ എന്നിവർ സംസാരിച്ചു.

