തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി
text_fieldsസി.എച്ച് സെൻററിന് നൽകുന്ന ധനസഹായം ബീമാപ്പള്ളി റഷീദ് മുഅ്നലി ശിഹാബ് തങ്ങൾക്ക് കൈമാറുന്നു
ജുബൈൽ: കെ.എം.സി.സി ജുബൈൽ കമ്മിറ്റി തിരുവനന്തപുരം സി.എച്ച് സെന്ററിന് ധനസഹായം നൽകി. തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് ബീമാപ്പള്ളി റഷീദ് മുഅ്നലി ശിഹാബ് തങ്ങൾക്ക് കൈമാറി.
കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. സുൾഫിക്കർ സലാം, ഹാരിസ് കരമന, റാഫി മാണിക്യവിളാകം, ഇർഷാദ് അബു, സൗദി കിഴക്കൻ മേഖല കെ.എം.സി.സി ഭാരവാഹി അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ.എം.സി.സി നേതാക്കൾക്കും തിരുവനന്തപുരം സി.എച്ച് സെന്റർ ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി.എച്ച് സെൻറർ ഭാരവാഹികൾ നന്ദി അറിയിച്ചു.

