അസീർ പ്രവാസി സംഘം യാത്രയയപ്പും ആദരവും
text_fieldsപ്രവാസം മതിയാക്കി മടങ്ങുന്ന ജോ തോമസിനുള്ള അസീർ
പ്രവാസി സംഘം ഉപഹാരം നിസാർ എറണാകുളം നൽകുന്നു
അബ്ഹ: 17 വർഷമായി അബ്ഹയിലെ അസീർ സെൻട്രൽ ആശുപത്രിയിൽ സേവനം ചെയ്യുന്ന നഴ്സ് ജോ തോമസ് പ്രവാസം മതിയാക്കി മടങ്ങുന്നു. ആലപ്പുഴ കാവാലം കാക്കപറമ്പിൽ റോജിൻ തോമസിന്റെ ഭാര്യയായ ജോ തോമസ് ആതുര സേവനത്തിലൂടെ അസീർ പ്രവാസി സമൂഹത്തിന് ചെയ്തിട്ടുള്ള സേവനങ്ങൾ മുൻനിർത്തി അസീർ പ്രവാസിസംഘം ഇവരെ ആദരിച്ചു. അബ്ഹ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് സംഘടന രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജൻ കായംകുളം അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗം നിസാർ എറണാകുളം സംഘടനയുടെ ഉപഹാരം അവർക്ക് കൈമാറി. കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ ഇബ്രാഹിം, രഞ്ജിത്ത്, കേന്ദ്ര കമ്മിറ്റിയംഗം സന്തോഷ് കൈരളി എന്നിവർ സംസാരിച്ചു. ജോ തോമസ് മറുപടി പ്രസംഗം നടത്തി. ഏരിയ സെക്രട്ടറി അനൂപ് സ്വാഗതവും ബാജി ജോൺ നന്ദിയും പറഞ്ഞു.

