നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ച അൻസാരിയുടെ മൃതദേഹം ഖബറടക്കി
text_fieldsഅൻസാരി
ദമ്മാം: ഹഫർ അൽ ബാത്വിനിൽ ഹൃദയാഘാതം വന്നു മരിച്ച തമിഴ്നാട് ചെങ്കൽപട്ടം കോവളം സ്വദേശി തമീം അൻസാരിയുടെ (56) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ഖബറടക്കി.
35 വർഷമായി ഹഫറിലെ ദിബിയായിൽ ജോലി ചെയ്യുകയായിരുന്ന തമീം അൻസാരി പെരുന്നാൾ അവധിക്ക് ഹഫർ ആൽ ബാത്വിനിലുള്ള സുഹൃത്തിന്റെ അടുത്തെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അമീറ നിഷ, മകൾ: അസീമ ബാനു. ഈ മാസം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം.
ഹഫർ ആൽ ബാത്വിനിൽ ഖബറടക്കി. ഹഫർ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്തും സുഹൃത്ത് സുൽത്താനും നിയമനടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

