Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘അന്ധവിശ്വാസങ്ങൾ തിരിച്ചുവരുന്നു’
text_fieldsbookmark_border
ജിദ്ദ: നാട് നീങ്ങിപ്പോയിരുന്ന പല അന്ധവിശ്വാസങ്ങളും തിരിച്ചുകൊണ്ടുവരുവാനുള്ള പൗരോഹിത്യത്തിെൻറ ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് എം.എസ്.എം സീനിയർ വൈസ് പ്രസിഡൻറ് ശുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു. ഏപ്രിൽ, മെയ് മാസങ്ങളിലായി കേരള നദ്‌വത്തുൽ മുജാഹിദീൻ സംഘടിപ്പിക്കുന്ന 'അന്ധവിശ്വാസങ്ങൾക്കെതിരെ നവോത്ഥാന മുന്നേറ്റം' എന്ന കാമ്പയിെൻറ ഭാഗമായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും അമീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
Next Story
