Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉംറ തീർഥാടകയായ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു
text_fieldsbookmark_border
ജിദ്ദ: ഉംറ കർമ്മം നിർവഹിച്ച് മക്കളോടൊത്ത് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ (70) കുഴഞ്ഞ് വീണ് മരിച്ചു. ഭർത്താവ്: പരേതനായ കെ.ബി അലി, മക്കൾ: സിറാജുദ്ദീൻ, റസീന, സിജിന, മരുമക്കൾ: മുഹമ്മദാലി, ഉണ്ണി അബുബക്കർ.
ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Next Story

