അബ്ബാസ് ഇരുമ്പുഴിക്ക് ജിദ്ദ നവോദയ യാത്രയയപ്പ് നൽകി
text_fieldsഅബ്ബാസ് ഇരുമ്പുഴിക്ക് ജിദ്ദ നവോദയ ഷറഫിയ ഏരിയ അൽ റയാൻ യൂനിറ്റിന്റെ സ്നേഹാദരം നൽകുന്നു
ജിദ്ദ: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന അബ്ബാസ് ഇരുമ്പുഴിക്ക് ജിദ്ദ നവോദയ ഷറഫിയ ഏരിയ അൽ റയാൻ യൂനിറ്റ് യാത്രയയപ്പ് നൽകി. നവോദയ സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് റിയാസ് കരാപറമ്പ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ അബ്ബാസിനുള്ള നവോദയയുടെ ഉപഹാരം നൽകി.
അമീൻ വേങ്ങൂർ, റഫീഖ് പത്തനാപുരം, ഇർഷാദ് ക്രിയേറ്റിവ്, റഹ്മത്തുല്ല പറോളി എന്നിവർ സംസാരിച്ചു. ഷറഫിയ ഏരിയ കമ്മിറ്റി അംഗവും യൂനിറ്റ് പ്രസിഡന്റും ഷറഫിയ കുടുംബവേദിയുടെ സജീവ സാന്നിധ്യവുമായിരുന്നു അബ്ബാസിന്റെ സേവനങ്ങൾ എപ്പോഴും ഓർമിക്കുമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഹക്കിം പാണ്ടിക്കാട് സ്വാഗതവും അബ്ബാസ് ഇരുമ്പുഴി നന്ദിയും പറഞ്ഞു.

