എ.പി.ജെ. അബ്ദുല്‍ കലാം പ്രഥമ പുരസ്കാരം റിയാദ് ഹെല്പ് െഡസ്കിന്
text_fieldsഗള്‍ഫ് മലയാളി ഫെഡറേഷന് ഏർപ്പെടുത്തിയ ഡോ. എ.പി.ജെ. അബ്ദുൽ കലാം പുരസ്കാരം റിയാദ് ഹെല്പ് െഡസ്കിന് ഭാരവാഹികള്‍ സമ്മാനിക്കുന്നു
റിയാദ്: മികച്ച സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിെൻറ പേരില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന് എര്‍പ്പെടുത്തിയ പ്രഥമ സന്നദ്ധസേവാ പുരസ്കാരം റിയാദ് ഹെല്പ് െഡസ്കിന് സമ്മാനിച്ചു. പ്രസിഡൻറ് അബ്ദുല്‍ അസീസ് പവിത്രം കോഒ ാഡിനേറ്റര് റാഫി പാങ്ങോട്, ജയന് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഹെൽപ് ഡെസ്ക് ഭാരവാഹികൾക്ക് പുരസ്കാരം കൈമാറിയത്.
സൗദി അറേബ്യയുടെ ദേശീയദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക ചടങ്ങില്‍ ഹെല്പ് െഡസ്ക് ഭാരവാഹികളായ നൗഷാദ് ആലുവ, സജിന്‍ നിഷാന്‍, മുജീബ് കായംകുളം, ഷൈജു പച്ച, സലാം പെരുമ്പാവൂര്‍, ഷൈജു തോമസ്, നവാസ് കണ്ണൂര്‍, ഡൊമനിക് സാവിയോ, റഫീഖ് തങ്ങള്‍, റിജോ പെരുമ്പാവൂര്‍, ഹാരിസ് ചോല എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.കൂടാതെ കൂട്ടായ്മയിലെ 200ഒാളം സഹ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കൈമാറി.

