Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലേലത്തിൽ ഷഹീൻ എന്ന ഫാൽക്കൺ വിറ്റുപോയത് 2.1 ലക്ഷം റിയാലിന്
text_fieldsbookmark_border
2.1 ലക്ഷം റിയാലിന് ലേലത്തിൽ വിറ്റുപോയ ഷഹീൻ ഫാൽക്കൺ
റിയാദ്: സൗദി ഫാൽക്കൺസ് ക്ലബ് ലേലത്തിൽ ‘ഷഹീൻ’ എന്ന ഫാൽക്കൺ വിറ്റുപോയത് 2.1 ലക്ഷം റിയാലിന്. റിയാദിന് വടക്ക് മൽഹമിലെ ക്ലബ് ആസ്ഥാനത്ത് നടന്ന ലേലത്തിലാണ് റെക്കോഡ് വിലക്ക് ഒരു സൗദി പൗരൻ പക്ഷിയെ വാങ്ങിയത്. ഷഹീനെ സ്വന്തമാക്കാൻ വലിയ മത്സരമാണ് നടന്നത്.
ഈ മാസം 15 വരെ ഫാൽക്കൺ ലേലം തുടരും. സീസണിലുടനീളം ഫാൽക്കൺസ് ഉടമകൾക്ക് സൗദി ഫാൽക്കൺസ് ക്ലബ് നിരവധി സേവനങ്ങളാണ് നൽകുന്നത്. ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ക്ലബിന്റെ അക്കൗണ്ടുകളിലൂടെയും മത്സരലേലം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
Next Story

