Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടുക്കളത്തോട്ടം യുവകർഷ പുരസ്കാര വിജയികൾ
text_fieldsbookmark_border
യങ് ഫാർമർ’ മത്സരത്തിലെ വിജയികൾ
ദോഹ: ‘നമ്മുടെ അടുക്കളത്തോട്ടം ദോഹ’ നേതൃത്വത്തിൽ ഖത്തറിലെ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ‘യങ് ഫാർമർ’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലിവിനാ ലിൻസൺ (ഐഡിയൽ ഇന്ത്യൻ സ്കൂൾ ) ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ജോഫ് അലക്സ് ജോറിസ് (നോബിൾ ഇന്റർനാഷനൽ സ്കൂൾ), മൂന്നാം സ്ഥാനം ഹയ ഫാത്തിമ (ഐഡിയൽ ഇന്ത്യൻ സ്കൂൾ ), ജിസ് തെരേസ ജിറ്റോ ( എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ) എന്നിവരും നേടി. അർലൈൻ ജോൺസൺ (ഐഡിയൽ ഇന്ത്യൻ സ്കൂൾ)പ്രോത്സാഹന സമ്മാനത്തിന് അർഹനായി. കഴിഞ്ഞ വർഷം നടന്ന സീസൺ മൂന്ന് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായെന്നും, പങ്കെടുത്തവർ മികച്ച രീതിയിൽ കൃഷി ചെയ്തതായും സംഘാടകർ അറിയിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ജൈവകാർഷികോത്സവം പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
Next Story

