വോയ്സ് ഓഫ് വിഷൻ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ഖത്തർ വനിതാ വിങ് വോയ്സ് ഓഫ് വിഷൻ പരിപാടിയിൽ അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തുന്നു
ദോഹ: കെ.എം.സി.സി ഖത്തർ വനിതാ വിങ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
തുമാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ വുമൺസ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുൾനാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീന കൂലത്ത് സ്വാഗതം പറഞ്ഞു. കെ.എം.സി. സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സമൂഹത്തിലെ പങ്കാളിത്തവും ആധികാരികതയും നജ്മ തബ്ഷീറ വിശദീകരിച്ചു. ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം ഹുസൈൻ ആശംസയും, വിമൻസ് വിങ്ങ് ട്രഷറർ സമീറ അൻവർ നന്ദിയും പറഞ്ഞു. വിമൻസ് വിങ് ഭാരവാഹികളായ ഡോ. നിഷ ഫാത്തിമ, ഡോ. ബുഷ്റ അൻവർ, മാജിദ നസീർ, റുമിന ഷമീർ, താഹിറ മഹ്റൂഫ്, ഡോ. നസ്രിൻ മൊയ്തീൻ, ചെയർ പേഴ്സൺ മൈമൂന സൈനുദ്ദീൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.

