തൃശൂർ സൗഹൃദ വേദി പെരുന്നാൾ ആഘോഷം
text_fieldsതൃശൂർ ജില്ല സൗഹൃദവേദി ഈദ് ആഘോഷ ചടങ്ങിൽ പ്രവർത്തകർ കേക്ക് മുറിക്കുന്നു
ദോഹ: തൃശൂർ ജില്ല സൗഹൃദവേദി ഈദ് ദിനത്തിൽ ഒത്തുകൂടി ഈദ്-വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഈദ് ദിനം രാവിലെ ദോഹ നുഐജയിലെ ടി.എ.സി ഖത്തർ ഹാളിൽ കേക്ക് മുറിച്ചും ആശംസകൾ കൈമാറിയും ഗാനങ്ങളാലപിച്ചും പെരുന്നാൾ ദിനം ആഘോഷമാക്കി. സെക്രട്ടറി കുഞ്ഞു മൊയ്തു സ്വാഗതം പറഞ്ഞു. അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി വിഷ്ണു ജയറാം, ട്രഷറർ ഇൻചാർജ് ജയാനന്ദ് എന്നിവർ സംസാരിച്ചു.
ടി.ജെ.എസ്.വി ഉപദേശക സമിതി ഉപാധ്യക്ഷൻ വി.കെ. സലിം ഈദ് ദിന സന്ദേശം നൽകി. ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, മറ്റ് വിവിധ പദ്ധതി ചെയർമാന്മാർ, സെക്ടർ ചെയർമാന്മാർ, വനിത കൂട്ടായ്മ ഉപാധ്യക്ഷ എന്നിവർ സംസാരിച്ചു. കാരുണ്യം പദ്ധതി വൈസ് ചെയർമാൻ അക്ബർ നന്ദി പറഞ്ഞു.

