തനിമ റയ്യാൻ സർഗോത്സവം
text_fieldsതനിമ റയ്യാൻ സർഗോത്സവം വിജയികൾ സംഘാടകരോടൊപ്പം
ദോഹ: തനിമ റയ്യാൻ സോൺ ഇന്റർ യൂനിറ്റ് സർഗോത്സവം സി.ഐ.സി സെന്ററിൽ നടന്നു. 11 യൂനിറ്റുകൾ പങ്കെടുത്ത മത്സര പരിപാടികൾ റയ്യാൻ സോണൽ പ്രസിഡന്റ് മുഹമ്മദലി ശാന്തപുരം ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളായ കലാമത്സരങ്ങളിൽ നൂറുകണക്കിന് മത്സരാർഥികൾ പങ്കെടുത്തു.
അൽ വാബ് യൂനിറ്റ് ഒന്നാംസ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഐൻ ഖാലിദ് മോണിങ് യൂനിറ്റും ഐൻ ഖാലിദ് ഈവനിങ് യൂനിറ്റും കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യനായി മൈദർ യൂനിറ്റിലെ അഷ്റഫ് ആയത്തുപറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു.
ഖത്തർ തനിമ ഡയറക്ടർ ആർ.എസ്. അബ്ദുൽ ജലീൽ പരിപാടിക്ക് സമാപനം കുറിക്കുകയും ഓവറോൾ ചാമ്പ്യന്മാരെ പ്രഖ്യാപിക്കുകയും ചെയ്തു. തനിമ എക്സിക്യൂട്ടിവ് ഡയറക്ടർ അഹ്മദ് ഷാഫി പരിപാടികൾ നിയന്ത്രിച്ചു. ടെക്നിക്കൽ സപ്പോർട്ടർ സുബുൽ അബ്ദുൽ അസീസും ഫെസിലിറ്റി ഇൻചാർജ് സിദ്ദീഖും പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. തനിമ റയ്യാൻ സോൺ ഡയറക്ടർ മുഹമ്മദ് റഫീഖ് തങ്ങൾ നന്ദി പറഞ്ഞു.

