Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രദ്ധിക്കുക; ഖത്തറിൽ ഞായറാഴ്ച ബാങ്ക് അവധി
text_fieldsbookmark_border
ദോഹ: ഞായറാഴ്ച ഖത്തറിലെ എല്ലാ ബാങ്കുകൾക്കും ധനവിനിമയ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. എല്ലാ വർഷവും മാർച്ചിലെ ആദ്യ ഞായറാഴ്ച രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി നൽകാനുള്ള 2009ലെ ഉത്തരവ് പ്രകാരമാണ് തീരുമാനം. ഇതനുസരിച്ച് ബാങ്കുകൾ, മണി എക്സ്ചേഞ്ചുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ഞായറാഴ്ച പ്രവർത്തിക്കില്ല. അവധി കഴിഞ്ഞ് തിങ്കളാഴ്ച ബാങ്കുകൾ പതിവുപോലെ പ്രവർത്തിക്കും. ഇതുസംബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകളും ഉപഭോക്താക്കൾക്ക് എസ്.എം.എസ് വഴി വിവരം അറിയിച്ചിട്ടുണ്ട്.
Next Story

