ശരത്ത് ലാൽ, കൃപേഷ് അനുസ്മരണ സമ്മേളനം
text_fieldsഒ.ഐ.സി.സി കുവൈത്ത് കാസർകോട് ജില്ല കമ്മിറ്റി ശരത്ത്
ലാൽ, കൃപേഷ് അനുസ്മരണ സമ്മേളനം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കാസർകോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ശരത് ലാൽ - കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു.
ഒ.ഐ.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതം പറഞ്ഞു. രാമകൃഷ്ണൻ കള്ളാർ, ജോയ് കരുവാളൂർ, ജോബിൻജോസ്, വിധുകുമാർ, റെജി കോരുത്, ബിജി പള്ളിക്കൽ, ലിപിൻ മുഴക്കുന്ന്, ഇല്യാസ് പുതുവാച്ചേരി, സമദ് കൊട്ടോടി, ഷൈൻ തോമസ്, സുമേഷ് രാജ്, രാജേഷ് വേലിയാട്ട് തുടങ്ങിയവർ സംസാരിച്ചു. നാസർ ചുള്ളിക്കര നന്ദി പറഞ്ഞു.

