സംസ്കൃതി ഖത്തർ ഓപൺ കാരംസ് ടൂർണമെന്റ്
text_fieldsസംസ്കൃതി ഖത്തർ സംഘടിപ്പിച്ച ഓപൺ കാരംസ് ടൂർണമെന്റ് കുറ്റ്യാടി മുൻ എം.എൽ.എ
കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സംസ്കൃതി ഖത്തറിന്റെ നേത്യത്വത്തിൽ ഖത്തർ ഇന്ത്യൻ കാരംസ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നാമത് ഓപ്പൺ കാരംസ് ടൂർണമെന്റ് അബു ഹമൂർ വൈബ്രന്റ് ഹാളിൽ രണ്ടു ദിവസങ്ങളായി നടന്നു. ആദ്യ ദിനം നടന്ന ഉദ്ഘാടന ചടങ്ങിൽ റയ്യാൻ യൂനിറ്റ് വൈസ് പ്രസിഡന്റ് സിദ്ദിഖ് കടവനാട് അധ്യക്ഷത വഹിച്ചു.
കുറ്റ്യാടി മുൻ എം.എൽ.എ കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം, ഇ.എം. സുധീർ, കെ.കെ. അപ്പു, സുനീതി സുനിൽ, ബിജു പി. മംഗലം, സ്പോർട്സ് കമ്മിറ്റി കൺവീനർ മനാഫ് ആറ്റുപുറം, നോർത്ത് സോൺ സെക്രട്ടറി അബ്ദുൽ ഹക്കിം എന്നിവർ സംസാരിച്ചു. റയ്യാൻ യൂനിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി സ്വാഗതവും പ്രോഗ്രാം കൺവീനർ ഷൈജു നന്ദിയും പറഞ്ഞു.

