റോയൽ സ്പെയർ പാർട്സ് അഞ്ചാമത്തെ ഷോറൂം തുറന്നു
text_fieldsഓട്ടോ സ്പെയർ പാർട്സ് വിതരണക്കാരായ റോയൽ സ്പെയർ പാർട്സ് അഞ്ചാമത്തെ ഷോറൂം ഇൻഡസ്ട്രിയൽ ഏരിയയിൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിൽ ഓട്ടോ സ്പെയർ പാർട്സ് വിതരണ രംഗത്തെ പ്രമുഖമായ റോയൽ സ്പെയർ പാർട്സ് അഞ്ചാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്തു. ഇൻഡസ്ട്രിയൽ ഏരിയ, സ്ട്രീറ്റ് നമ്പർ 10ൽ സ്ഥിതിചെയ്യുന്ന ഷോറൂം സൗദി അറേബ്യയിലെ ബിസിനസ് പ്രമുഖൻ ഖാലിദ് ഹാദി അൽ മർറിയും കുടുംബവും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ ജനറൽ മാനേജർ പ്രിൻസ് ചാലിശ്ശേരി അതിഥികളെയും ഉപഭോക്താക്കളെയും വിതരണക്കാരെയും സ്വാഗതം ചെയ്തു. റോയലിന്റെ സ്ഥാപക ഡയറക്ടർ വിൻസന്റ് കണ്ണത്ത് 2006ൽ സ്ഥാപിതമായതു മുതൽ കമ്പനിയുടെ വളർച്ചയെക്കുറിച്ച് പങ്കുവെച്ചു. മാനേജിങ് ഡയറക്ടർ ഡേവിസ് ഇട്ടൂപ്പ് പുതിയ ഷോറൂമിന്റെ പ്രത്യേകതകളും സേവനങ്ങളും വിശദീകരിച്ചു.
റോയൽ സ്പെയർ പാർട്സ്, കഴിഞ്ഞ 18 വർഷം ഓട്ടോ പാർട്സ് വിതരണ രംഗത്ത് വിശ്വാസാർഹമായ പേരായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ ട്രക്കുകൾ, ഇന്ത്യൻ വാണിജ്യ വാഹനങ്ങൾ, പാസഞ്ചർ കാറുകൾ, ട്രെയിലറുകൾ എന്നിവക്കുള്ള അത്യുന്നത ഗുണമേന്മയുള്ള യഥാർഥ, ആഫ്റ്റർമാർക്കറ്റ് പാർട്സ് കമ്പനി വിതരണം ചെയ്യുന്നു.
മേഴ്സിഡസ് ബെൻസ്, ബോഷ് പോലുള്ള ബ്രാൻഡുകളുടെ സ്പെയർ പാർട്സ് വിതരണം ചെയ്യുന്ന എൻ.ബി.കെയുടെ അംഗീകൃത ഡീലറായും കമ്പനി പ്രശസ്തമാണ്. ഖത്തറിലെ റെഡിമിക്സ്, കൺസ്ട്രക്ഷൻ, റെന്റ്-എ-കാർ കമ്പനികൾ ഉൾപ്പെടെയുള്ള പ്രമുഖ ഉപഭോക്താക്കളാണ് കമ്പനിയുടെ സേവനങ്ങളിൽ വിശ്വസിക്കുന്നത്.

