വയലാർ ഓർമയിൽ ‘ഈണങ്ങളുടെ ഇന്ദ്രധനുസ്സ്’
text_fieldsദോഹ: യുവകലാസാഹിതി ഖത്തർ സാഹിതി വായനക്കൂട്ടത്തിന്റെ അഭിമുഖ്യത്തില്‍ വയലാർ രാമവർമയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘ഈണങ്ങളുടെ ഇന്ദ്രധനുസ്സ്’ സംഘടിപ്പിച്ചു. യുവകലാസാഹിതി വായനക്കൂട്ടം കൺവീനർ എം. സിറാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ ടി.കെ. വിനോദൻ ഉദ്ഘാടനം ചെയ്തു. ജോയന്റ് കൺവീനർ ജീമോൻ ജേക്കബ് സ്വാഗതം പറഞ്ഞു.
യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, കോഓഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, ഐ.സി.ബി.എഫ് പ്രതിനിധി അബ്ദുൽ റഊഫ് കൊണ്ടോട്ടി, ശ്രീകല ഗോപിനാഥ്, അഷ്ന ഷാജഹാൻ എന്നിവർ ആശംസ നേർന്നു. വായനക്കൂട്ടം അംഗങ്ങളായ ബിനീഷ്, പ്രകാശൻ, ഉണ്ണികൃഷ്ണൻ, അനീഷ് എന്നിവർ കവിതകൾ ആലപിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ അനീഷ് നന്ദി പറഞ്ഞു.

