ഖത്തർ-പാലേരി മഹല്ല് കമ്മിറ്റി ഭാരവാഹികൾ
text_fieldsവി.കെ. ഹമീദ് (പ്രസി), ജാബിർ (ജന.സെക്ര), ഷാഫി പാലേരി (ട്രഷ)
പാലേരി: ഖത്തർ- പാലേരി മഹല്ല് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.കെ. ഹമീദ് (പ്രസിഡന്റ്), ജാബിർ (ജനറൽ സെക്രട്ടറി), ഷാഫി പാലേരി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ദോഹ എം.ആർ.എ റസ്റ്റാറന്റിൽ നടന്ന ജനറൽ ബോഡിയിൽ ജൈസൽ അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി വാഹിദ് റിപ്പോർട്ട് അവതരിപ്പിച്ചു. നജീബ്, ആശിർ എമ്മനിടത്തിൽ, വാഹിദ് മംഗലശ്ശേരി, ആബിദ് പാലേരി, ജാഫർ സാദിഖ് തങ്ങൾ, റാഷിദ്, സിറാജ് എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ. ഖത്തറിൽ 40 വർഷത്തോളമായി പ്രവർത്തിക്കുന്ന പാലേരി പുത്തൻപള്ളി മഹല്ല് നിവാസികളുടെ കൂട്ടായ്മ നാട്ടിലെ സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമാണ്.

