Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ എയർവേയ്‌സ് ബഹ്‌റൈൻ, കുവൈത്ത് സർവിസുകൾ ആഗസ്റ്റ് 8 മുതൽ പുനരാരംഭിക്കും
text_fieldsbookmark_border
ദോഹ: ഖത്തർ എയർവേയ്‌സ് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബഹ്‌റൈൻ, കുവൈത്ത്, ഇറാഖിലെ ഇർബിൽ എന്നീ വിമാന സർവിസുകൾ ആഗസ്റ്റ് എട്ടു മുതൽ പുനരാരംഭിക്കും. വ്യാഴാഴ്ച ഖത്തർ എയർവേസ് അധികൃതർ പുറത്തിറക്കിയ വാർത്തക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ജൂലൈ 23 മുതൽ ഈ സർവിസുകൾ താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. നിലവിൽ അനുകൂലമായ സാഹചര്യത്തെ തുടർന്നാണ് സർവിസ് പുനരാരംഭിക്കുന്നത്. സർവിസുകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി യാത്രക്കാർ ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.
Next Story

