Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ എയർവേസ് റിയാദ്, ദമ്മാം സർവിസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി

text_fields
bookmark_border
ജിദ്ദയിലേക്കുള്ള പ്രതിദിന സർവിസുകൾ നാലായി വെട്ടിച്ചുരുക്കി
ഖത്തർ എയർവേസ് റിയാദ്, ദമ്മാം സർവിസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി
cancel

ദോഹ: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവിസുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ എയർവേസ്. റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകളുടെ താൽക്കാലിക വിലക്ക് ഒക്ടോബർ 24 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ജിദ്ദയിലേക്കുള്ള പ്രതിദിന സർവിസുകളുടെ എണ്ണം ഏഴിൽ നിന്ന് നാലായി വെട്ടിച്ചുരുക്കിയിട്ടുമുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഫ്ലൈറ്റ് ഷെഡ്യൂളുകൾ മാറാൻ സാധ്യതയുണ്ട്. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്ര തിരിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ എയർവേസ് അധികൃതരുമായി ബന്ധപ്പെടണമെന്ന് നിർദേശിച്ചിട്ടുണ്ട്. വിമാന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്ന് എയർവേസ് അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് എയർവേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയോ നേരിട്ട് കസ്റ്റമർ സർവിസുമായോ ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങൾ ഉറപ്പുവരുത്തുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Airways cancels Riyadh and Dammam flights until October 24
Next Story