ഖത്തർ ഇന്ന് അയർലൻഡിനെതിരെ യൂറോപ്യൻ സന്നാഹം; മത്സരം രാത്രി 9.45ന്
text_fieldsഅയർലൻഡിനെതിരായ മത്സരത്തിനെതിരെ ഡുബ്ലിനിലെത്തുന്ന ഖത്തർ ടീം അംഗം
ദോഹ: കഴിഞ്ഞദിവസം പോർചുഗലിനോടേറ്റ തോൽവിയിൽ ലഭിച്ച പാഠങ്ങളുമായി ഖത്തർ ദേശീയ ടീം ചൊവ്വാഴ്ച അയർലൻഡിനെതിരെ. ശനിയാഴ്ച ഫറോയിൽ പോർചുഗലിനെ നേരിട്ട ശേഷം, ഖത്തർ ടീം കഴിഞ്ഞദിവസം ഡുബ്ലിനിലെത്തി. യൂറോപ്യൻ ടീമുകൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മാറ്റുരക്കുേമ്പാൾ, അവരുടെ ഭാഗമായാണ് ഖത്തർ സൗഹൃദ സന്നാഹ മത്സരം കളിക്കുന്നത്. ഗ്രൂപ്പ് 'എ'യിലെ അംഗമായ അയർലൻഡിനെതിരെ കഴിഞ്ഞ മാർച്ചിൽ ഖത്തർ 1-1ന് സമനില പിടിച്ചിരുന്നു. എന്നാൽ, ഇക്കുറി കൂടുതൽ കരുത്തരായാണ് ഖത്തറിെൻറ പടപ്പുറപ്പാട്. ഫിഫ റാങ്കിങ്ങിൽ 66ൽ നിന്നും ടീം 42െലത്തിയത് അതിന് അടിവരയിടുന്നു. കോൺകകാഫ് ഗോൾഡ് കപ്പ്, പോർചുഗൽ, ഹംഗറി ഉൾപ്പെടെയുള്ള ടീമുകൾക്കെതിരായ മത്സരം തുടങ്ങിയ മികച്ച പരിചയസമ്പത്തോടെ കുടുതൽ കരുത്തരായാണ് ടീമിെൻറ വരവ്. അതേസമയം, നിലവിലെ റാങ്കിങ്ങിൽ 50ാം സ്ഥാനത്താണ് അയർലൻഡ്. ഖത്തർ സമയം രാത്രി 9.45നാണ് മത്സരം. ഈ കളിയോടെ തിരികെയെത്തുന്ന ദേശീയ ടീമിന് നവംബറിലാണ് അടുത്ത റൗണ്ട് സന്നാഹ മത്സരങ്ങൾ.

