പെരുന്നാൾ കൂട്ടം ഇശൽ രാവ് സംഘടിപ്പിച്ചു
text_fieldsദോഹ: ഖത്തറിലെ എറിയാട് മാടവന നിവാസികളുടെ കൂട്ടായ്മയായ കൂട്ടം എറിയാട് 'പെരുന്നാൾ കൂട്ടം' എന്ന പേരിൽ പെരുന്നാൾ സംഗമവും ആഘോഷ പരിപാടികളും നടത്തി. വിവിധ കലാകാരന്മാരെ അണിനിരത്തി ഗാനമേള, ദഫ്മുട്ട്, സ്കിറ്റ് തുടങ്ങിയ വിവിധ കലാപരിപടികൾ അരങ്ങേറി.
കൊടുങ്ങല്ലൂർ മഹല്ല് കോഓഡിനേഷൻ കൺവീനർ സബീബ് ബാവ സംഗമം ഉദ്ഘാടനം ചെയ്തു. കൂട്ടം ജനറൽ സെക്രട്ടറി നിഹാസ് എറിയാട് പെരുന്നാൾ സന്ദേശം നൽകി. പ്രസിഡന്റ് ഇസ്മായിൽ കൊല്ലിയിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ നാദിർ, വി.കെ. അബ്ദുൽ സലാം, കെ.എ. ഷിഹാബ് എന്നിവർ നേതൃത്വം നൽകി.

