ഉമ്മൻ ചാണ്ടി ഭവന പദ്ധതി പോസ്റ്റർ പ്രകാശനം
text_fieldsഉമ്മൻ ചാണ്ടി ഭവന പദ്ധതിയുടെ പോസ്റ്റർ അഡ്വ. പ്രവീൺകുമാർ
പ്രകാശനം ചെയ്യുന്നു
ദോഹ: ജനകീയ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി നടപ്പാക്കുന്ന ഭവന പദ്ധതിയുടെ പോസ്റ്റർ പ്രകാശനം കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ നിർവഹിച്ചു. കാരുണ്യ പ്രവർത്തനരംഗത്ത് ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ ഇൻകാസിന്റെ മുതിർന്ന നേതാക്കളും ജില്ല മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ജില്ല പ്രസിഡന്റ് വിപിൻ പി.കെ മേപ്പയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതം പറഞ്ഞു. മുഖ്യരക്ഷാധികാരി അഷ്റഫ് വടകര അടക്കമുള്ള നേതാക്കൾ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ജില്ല കമ്മിറ്റി, നിയോജകമണ്ഡലം കമ്മിറ്റി നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു. ട്രഷറർ ഹരീഷ് കുമാർ നന്ദി പറഞ്ഞു.

