മുസ്‌ലിം സ്ത്രീ -പൊതുബോധത്തിനപ്പുറം യാഥാർഥ്യം; ചർച്ചാസദസ്സ്
text_fieldsദോഹ: മുസ്‌ലിം സ്ത്രീകളെക്കുറിച്ച് പൊതുബോധ മണ്ഡലത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും ചരിത്രത്തിലും സമകാലിക ലോകത്തുമുള്ള മുസ്ലിം സ്ത്രീയുടെ യഥാർത്ഥ ചിത്രവും ചർച്ചാവിഷയമാക്കി വിമൻ ഇന്ത്യ ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മുസ്‌ലിം സ്ത്രീ: പൊതുബോധത്തിനപ്പുറത്തെ യാഥാർഥ്യം’ ചർച്ചാസദസ്സ് ശ്രദ്ധേയമായി. ബർവ വില്ലേജിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾ പങ്കെടുത്തു.
ഷബാന മഖ്ബൂലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് എം. നസീമ അധ്യക്ഷത വഹിച്ചു. മുൻ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് മോഡറേറ്റർ ആയിരുന്നു.എം.ജി.എം സെക്രട്ടറി അയ്നു നുഹ, ഫോക്കസ് ഖത്തർ ട്രഷറർ ഫർസീന ലത്തീഫ്, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രതിനിധി സിദ്ദിഹ, നടുമുറ്റം പ്രതിനിധി റെജുല ഷഫീഖ് എന്നിവർ സമകാലിക മുസ്ലിം സ്ത്രീയുടെ സാമൂഹിക പങ്കാളിത്തം, വിദ്യാഭാസ പുരോഗതി, തുടങ്ങി വിഷയത്തിൽ സംസാരിച്ചു. തുടർന്ന് തുറന്ന ചർച്ചയും സംഘടിപ്പിച്ചു. വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് കെ.സി. മെഹർബാൻ സമാപനം നടത്തി.

