പ്രധാനമന്ത്രി മെേട്രാ പദ്ധതി സന്ദർശിച്ചു
text_fieldsദോഹ: രാജ്യത്തിെൻറ അഭിമാന പദ്ധതികളിലൊന്നായ ദോഹ മെേട്രാ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി പദ്ധതി നേരിട്ടെത്തി വീക്ഷിച്ചു. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി, ന്യൂ ദോഹ മെേട്രാസ്റ്റേഷനും റാസ് അബു ഫുൻതാസ് സ്റ്റേഷനുമിടയിലെ മെേട്രാ െട്രയിനിെൻറ ഓട്ടോ ൈഡ്രവിനും സാക്ഷ്യം വഹിച്ചു.
ന്യൂ ദോഹ, റാസ് അബൂ ഫുൻതാസ് സ്റ്റേഷനുകളുടെ പ്രധാന അറ്റകുറ്റപണി കേന്ദ്രവും പ്രധാനമന്ത്രി സന്ദർശിക്കുകയും പരിശോധിക്കുകയും ചെയ്തു.
ഗതാഗത വാർത്താവിനിയമന്ത്രി ശൈഖ് ജാസിം ബിൻ സൈഫ് അൽ സുലൈതി, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അൽ റുമൈഹി തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
